ഇനിയും കൂടുമോ? പൊള്ളുംവിലയിൽ തന്നെ വിൽപ്പന തുടർന്ന്…

സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുന്നു. സവാളക്ക് കിലോ 85 രൂപയും ചെറിയ ഉള്ളിക്ക് 60 രൂപയും വെള്ളുത്തുള്ളിക്ക് 330 രൂപയുമാണ് വില. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യത്തിന് ഉള്ളി എത്താതെ വില കുറയില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റുകള്‍ ഉണര്‍ന്ന് തുടങ്ങിയിട്ടുണ്ട്. പക്ഷേ വിളവെടുത്ത് പുതിയ ഉള്ളി എത്തുന്നില്ല. നിലവിലെ സ്റ്റോക്കാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ കയറ്റി അയക്കുന്നത്. ദിവസങ്ങള്‍ കാത്തു കിടന്ന ശേഷമാണ് കേരളത്തില്‍ നിന്നും പോകുന്ന വാഹനങ്ങള്‍ക്ക് ഉള്ളി ലഭിക്കുന്നതും. കാലാവസ്ഥ അനുകൂലമായി തുടര്‍ന്നാല്‍ പ്രതിസന്ധി ഒരാഴ്ചകൊണ്ട് മറികടക്കാം എന്നാണ് പ്രതീക്ഷ. മറിച്ചായാല്‍ സവാള വില 100 കടക്കും. കേരളത്തില്‍ സവാളയുടെ ഹോള്‍സെയില്‍ വില പല ഇടങ്ങളിലും 75 പിന്നിട്ടു.

Related Articles

Back to top button