റബർ തോട്ടത്തിൽ നിർത്തിയിട്ട കാർ കത്തി….ഒരാൾ വെന്തുമരിച്ചു…

പെരുമാങ്കണ്ടത്ത് റബർ തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. കാറിനുള്ളിലുണ്ടായിരുന്ന ആൾ വെന്തുമരിച്ചു. റിട്ട. ബാങ്ക് ജീവനക്കാരൻ സിബിയാണ് മരിച്ചത്. വീട്ടിൽ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതിൽ വ്യക്തതയില്ല.

കാർ സിബിയുടേത് തന്നെയെന്ന് ബന്ധു റോയ് തിരിച്ചറിഞ്ഞു. സിബിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളില്ലെന്നും കാർ കത്തിയുള്ള അപകടമാകാമെന്ന് സംശയിക്കുന്നുവെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഒരുപാട് കാലപ്പഴക്കം ഉള്ള കാറാണ് സിബി ഉപയോഗിച്ചിരുന്നത്. ഒരുപക്ഷേ കാറിൽ നിന്ന് തീ ഉയർന്നപ്പോൾ ഒതുക്കി നിർത്തിയതാകാമെന്നും പുറത്തിറങ്ങാൻ കഴിയാതെ പോയതാകാമെന്നും ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നു.

Related Articles

Back to top button