അരൂരിൽ ട്രെയിൻ തട്ടിയ നിലയിൽ തൊഴിലാളിയെ കണ്ടെത്തി, പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും…

അരൂർ: ട്രെയിൻ തട്ടി അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. അസ്സാം ഗോലാഹട്ട് ജില്ലയിൽ സമുക്ക്ജാൻ ബുക്കിയാൽ ഗ്രാമത്തിൽ ദിഗന്തോ (25) ആണ് മരിച്ചത്. അരൂർ വ്യവസായ മേഖലയിലെ അലുമിനിയം ഫേബ്രിക്കേഷൻ മെറ്റൽ കോട്ടിംഗ് കമ്പിനിയായ സൺ മെറ്റൽ കോട്ടിലെ ജീവനക്കാരനായിരുന്നു. തീരദേശ റെയിൽപാതയിൽ അരൂർ സെന്റ് ആഗസ്റ്റിൻസ് പള്ളി സിമിത്തേരിക്ക് സമീപം വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം

അരൂർ, കുമ്പളം റെയിൽപാതയിലെ നിർമ്മാണ തൊഴിലാളികളാണ് ട്രെയിൻ തട്ടിയ നിലയിൽ യുവാവിനെ ആദ്യം കണ്ടത്. അരൂർ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Related Articles

Back to top button