മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.. വാരിയെല്ലുകൾ തകർന്ന നിലയിൽ.. മകൻ…
വീടിനുള്ളിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തൈപറമ്പിൽ ടി.ജി ജോണി(64)യാണ് മരിച്ചത്.കൊച്ചി പള്ളുരുത്തിയിലാണ് സംഭവം.ജോണിയുടെ വാരിയെല്ലുകൾ തകർന്ന നിലയിലാണുള്ളത്.
കൊലപാതകമാണോ എന്ന് പൊലീസിന് സംശയം.മകൻ ലൈജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.