കുപ്രസിദ്ധ കുറ്റവാളി ബുനാഷ്ഖാനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു…

മാവേലിക്കര: നിരവധി ക്രിമിനൽ കേസ്സുകളിലും ലഹരി കേസ്സുകളിലും പ്രതിയായ മാവേലിക്കര ഭരണിക്കാവ് മഞ്ഞാടിത്തറ ബിസ്മിനാ മന്‍സിലിൽ നിന്നും കൃഷ്ണപുരം പുള്ളികണക്ക് പ്ലാക്കാട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബുനാഷ്ഖാൻ (33)നെയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്. തുടരെ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ സ്വൈര്യജിവിതത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്ന് കണ്ടെത്തി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ പുറപ്പെടുവിച്ച തടങ്കൽ ഉത്തരവനുസരിച്ച് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുറത്തികാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ വിപിൻകുമാർ.എസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രത്യേക സംഘത്തിൽ എസ്.ഐ വി.ഉദയകുമാർ, എസ്.സി.പി.ഒ അനൂപ്.ജി.ഗംഗ, സി.പി.ഒമാരായ സജുകുമാർ, മിഥുൻ എന്നിവരും ഉണ്ടായിരുന്നു.



