എന്‍ കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്….

എന്‍ കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്. ചേലക്കര ഉപതെരഞ്ഞെടുപ്പോടെ പാര്‍ട്ടി വിട്ട സുധീര്‍ പിന്നീട് പി വി അന്‍വറിനൊപ്പവും ശേഷം ബിജെപിയിലും ചേര്‍ന്നിരുന്നു. മനസാക്ഷിയുടെ ശബ്ദം കേട്ടതുകൊണ്ടാണ് കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവെന്നാണ് സുധീര്‍ പ്രതികരിച്ചത്.

‘ജീവിതത്തില്‍ പല സാഹചര്യങ്ങളും തീരുമാനങ്ങളും അനിവാര്യമാണല്ലോ. രാഷ്ട്രീയമായ ചില പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞാന്‍ ചെറിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍, എന്റെ രാഷ്ട്രീയ വേരുകളും ആശയങ്ങളും എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പമായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ, അഭിമാനത്തോടെയും സന്തോഷത്തോടെയും ഞാന്‍ വീണ്ടും കോണ്‍ഗ്രസ് കുടുംബത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്’, സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Back to top button