മലമ്പുഴയില്‍ ട്രെയിൻതട്ടി ഒമ്പത് പശുക്കൾ ചത്തു..
മലമ്പുഴ നവോദയ വിദ്യാലയത്തിനു സമീപം തീവണ്ടിയിടിച്ച് ഒമ്പത് പശുക്കൾ ചത്തു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത് .മലമ്പുഴ പൊലീസ്, റെയിൽവേ അധികൃതരും മൃഗ ഡോക്ടറും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അലക്ഷ്യമായി കാലികളെ അഴിച്ചു വിട്ട ഉടമക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.