തഹാവൂർ റാണ കടുത്ത മതവിശ്വാസി.. സെല്ലിൽ അഞ്ച് നേരം നിസ്ക്കാരം.. ഖുറാൻ വേണമെന്ന് ആവശ്യം.. മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നു..

പതിനേഴ് വർഷത്തെ നയതന്ത്ര നീക്കത്തിനു ശേഷം ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി തഹാവൂർ റാണയ്‌ക്ക് ജയിലിൽ പേപ്പറും, ഖുറാനും, പേനയും അനുവദിച്ചു. പേന കൊണ്ട് സ്വയം മുറിവേൽപ്പിക്കാതിരിക്കാൻ പ്രത്യേക നിരീക്ഷണവും എൻ ഐ എ നടത്തുന്നുണ്ട്. കൂടാതെ തന്റെ സെല്ലിൽ റാണ ദിവസവും അഞ്ച് തവണ നമസ്‌കരിക്കുകയും ചെയ്യുന്നുണ്ട്. അഭ്യർത്ഥന പ്രകാരം ഖുറാന്റെ ഒരു പകർപ്പ് റാണയ്‌ക്ക് നൽകിയതായും ,റാണ “മതവിശ്വാസി” ആണെന്നുമാണ് എൻ ഐ എ അധികൃതർ വ്യക്തമാക്കുന്നത് . എൻഐഎ കസ്റ്റഡിയിൽ തുടരുന്ന റാണയെ ദിവസം 10 മണിക്കൂർവരെ ഉദ്യോഗസ്ഥർ ചോദ്യംചെയ്യലിന് വിധേയമാക്കുന്നതായിട്ടാണ് റിപ്പോർട്ട്.

ഭീകരാക്രമണത്തിൻ്റെ ഗൂഢോലോചനയുടെ ചുരുളഴിക്കുകയാണ് എൻഐഎയുടെ ലക്ഷ്യം. ഡൽഹിയിലെ സിജിഒ കോംപ്ലക്സിൽ സ്ഥിതിചെയ്യുന്ന എൻഐഎ ആസ്ഥാനത്തെ അതീവ സുരക്ഷാ സെല്ലിലാണ് 64കാരനായ തഹാവൂർ റാണയെ പാർപ്പിച്ചിരിക്കുന്നത്.മുഖ്യ അന്വേഷണ ഉദ്യോഗസ്ഥയായ ജയ റോയിയുടെ നേതൃത്വത്തിലുള്ള എൻഐഎ ഉദ്യോഗസ്ഥരാണ് റാണയെ ചോദ്യംചെയ്യുന്നത്. റാണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.മുംബൈ ഭീകരാക്രമണത്തിൻ്റെ അന്വേഷണവേളയിൽ ലഭിച്ച തെളിവുകൾ നിരത്തിയാണ് റാണയെ ചോദ്യംചെയ്യലിന് വിധേയമാക്കുന്നത്. ആക്രമണത്തിൻ്റെ സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയുമായുള്ള ഫോൺ സംഭാഷണങ്ങളടക്കം ഇതിൽ ഉൾപ്പെടുന്നു. കോടതി നിർദേശപ്രകാരം, ഓരോ 48 മണിക്കൂ‍ർ കൂടുമ്പോഴും റാണയെ മെഡിക്കൽ ചെക്കപ്പിന് വിധേയമാക്കുന്നുണ്ട്.

ഹാവൂര്‍ റാണ ഡല്‍ഹിയിലും ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കിയിരുന്നു. കോടതിയില്‍ എന്‍ ഐ എ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ജഡ്ജി ചന്ദര്‍ ജിത് സിംഗിന്റ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബായില്‍ എത്തിയ റാണ കണ്ട വ്യക്തിക്ക് ഡി കമ്പനിയുമായി ബന്ധമുള്ളതായും സംശയമുണ്ട്.രാജ്യതലസ്ഥാനം ഉള്‍പ്പെടെ ഇന്ത്യയിലെ ഒന്നിലധികം ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായും 12 പേജുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button