ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണങ്ങൾ, നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്
നെയ്യാറ്റിൻകരയിൽ തീ കൊളുത്തി മരിച്ച വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പിൽ ഡിസിസി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതരപരാമർശം. ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു. നിരന്തരം കടയിലെത്തി ശല്യപ്പെടുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. കഴിഞ്ഞ എട്ടാം തീയതിയാണ് നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം അപകട മരണമെന്നാണ് കരുതിയത്. ആത്മഹത്യക്കുറിപ്പ് പൊലിസിന് ലഭിച്ചതോടെയാണ് ആത്മഹത്യയെന്ന സ്ഥിരീകരണത്തിേലേക്ക് പൊലീസ് എത്തുന്നത്. ജോസ് ഫ്രാങ്ക്ലിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ എന്നും അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ലെന്നും കുറിപ്പിൽ പറയുന്നു. വൃത്തികെട്ട് ജീവിക്കേണ്ടെന്നും അതുകൊണ്ട് മരിക്കുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.



