പുറത്ത് നിന്നും നോക്കുമ്പോൾ ബീവറേജസ് ഔട്ട്ലറ്റിന് സമീപത്തെ ലോട്ടറി കട.. രഹസ്യ വിവരം.. പരിശോധിച്ചപ്പോൾ.. 

മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ലോട്ടറി വില്‍പ്പനയുടെ മറവില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചുളിക്ക തറയില്‍മറ്റം വീട്ടില്‍ പ്രദീപ് ജോണി(41)യെയാണ് ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ മേപ്പാടി പൊലീസ് പിടികൂടിയത്. ഡാന്‍സാഫ് ടീം നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ മേപ്പാടി ബീവറേജസ് ഔട്ട്ലറ്റിന് സമീപം പ്രദീപ് ജോണി നടത്തുന്ന ലോട്ടറി വില്‍പ്പന കേന്ദ്രത്തിലും പരിസരങ്ങളിലും പൊലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഇവിടെ നിന്ന് 150 ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തു. മേപ്പാടി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി.ഡി റോയിച്ചന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരായിരുന്നു പരിശോധന നടത്തിയത്.

Related Articles

Back to top button