‘നേപ്പാൾ മിന്നൽ പ്രളയം…..കാണാതായ ഇന്ത്യാക്കാരെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണം…. കേന്ദ്രത്തോട് രാഹുലും പ്രിയങ്കയും…

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ ഇന്ത്യാക്കാരെ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും കേന്ദ്ര സർക്കാർ നടത്തണമെന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. മിന്നൽ പ്രളയത്തിലുണ്ടായ മരണം വലിയ ആശങ്കയുണ്ടാക്കുന്നുവെന്നും തൻ്റെ ഹൃദയത്തിൽ നിന്നുള്ള അനുശോചനം അറിയിക്കുന്നുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി പറഞ്ഞു. നേപ്പാളിൽ നിന്ന് വരുന്ന വാർത്തകൾ ഹൃദയഭേദകമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെയാണ് കാണാതായത്. മരിച്ചവരുടെ കുടുംബങ്ങളെ തൻ്റെ ഹൃദയത്തിൽ നിന്നുള്ള അനുശോചനം അറിയിക്കുന്നു. കാണാതായ ഇന്ത്യക്കാരെ കണ്ടെത്താനും സുരക്ഷിതമായി തിരിച്ചെത്തിക്കാനും നേപ്പാൾ അധികൃതരുമായി ചേർന്ന് സാധ്യമായതെല്ലാം ചെയ്യണമെന്നും രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Related Articles

Back to top button