നെൻമാറ ഇരട്ടക്കൊലപാതകം; പ്രതി പ്രദേശത്തുണ്ടെന്ന് സൂചന…നൂറിലധികം നാട്ടുകാർ…
നെൻമാറ ഇരട്ടക്കൊലപാതകക്കേസിൽ നെന്മാറയിൽ പ്രതി ചെന്താമരയ്ക്കായി തെരച്ചിൽ പുരോഗമിക്കുന്നു. നൂറിലധികം നാട്ടുകാർ സംഘം ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. പ്രതി ഈ പ്രദേശത്തുണ്ട് എന്ന സൂചനയെ തുടർന്നാണ് നാട്ടുകാരും അന്വേഷണ സംഘത്തോടൊപ്പം ചേർന്നത്. ഈ പരിസരത്ത് പ്രതിയെ ഒരാൾ കണ്ടുവെന്നതിൻ്റെ അടിസ്ഥാനത്തിൽ 4 സംഘമായി തെരച്ചിൽ നടത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, പ്രതിയ്ക്കായി ഒരു കിലോമീറ്റർ അപ്പുറത്തേക്കായി തെരച്ചിൽ വ്യാപിപ്പിച്ചു. നേരം പുലരുന്നതോടെ പ്രതിയെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്ന് രാവിലെയാണ് കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മകനേയും അമ്മയേയും വീട്ടിൽ കയറി കൊലപ്പെടുത്തിയത്.