ചിക്കൻ കറി വേണമെന്ന് മരുമകൻ.. അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്കുകൊണ്ട് കോഴിയെ ഉന്നംവെച്ചു.. ലക്ഷ്യം തെറ്റി വെടിയേറ്റത്..
കോഴിക്ക് നേരെ വച്ച വെടിയേറ്റ് അയൽവാസിക്ക് ദാരുണാന്ത്യം. പ്രകാശ് എന്നയാളാണ് വെടിയേറ്റ് രക്തം വാർന്ന് മരിച്ചത്. സംഭവത്തിൽ അണ്ണാമലൈ എന്നയാളെ പോലീസ് പിടികൂടി. മരുമകന് വേണ്ടി കോഴിയെ പിടിക്കാൻ വെടിവെച്ചപ്പോഴാണ് ഉന്നം പിഴച്ച് അയൽവാസിക്ക് വെടിയേറ്റത്. അനധികൃതമായി വീട്ടിൽ സൂക്ഷിച്ച നാടൻ തോക്കുപയോഗിച്ചാണ് അണ്ണാമലൈ കോഴിക്ക് നേരെ വെടിയുതിർത്തതും അത് അയൽവാസിയുടെ മരണത്തിനിടയായാക്കിയതും.
കള്ളക്കുറിച്ചി ജില്ലയിലെ കരിയിലൂരിനടുത്തുള്ള മേൽമദൂർ സ്വദേശിയാണ് അണ്ണാമലൈ. തന്റെ മരുമകന് വേണ്ടി ചിക്കൻ കറി ഉണ്ടാക്കാൻ വീട്ടിൽ നിന്നും ഒരു നാടൻ തോക്ക് എടുത്ത് കോഴിയെ വെടിവെച്ചതിതിനിടെ അബദ്ധത്തിൽ ഉന്നം തെറ്റി അടുത്ത വീട്ടിൽ കിടന്നിരുന്ന പ്രകാശ് എന്ന യുവാവിന് വെടിയേൽക്കുകയായിരുന്നു.
വെടിയേറ്റ പ്രകാശ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രക്തം വാർന്നാണ് യുവാവിന് ജീവൻ നഷ്ടമായത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തുടർന് നടപടികൾ സ്വീകരിച്ചു. യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തും. സ്ഥലത്തെത്തിയ പോലീസ് അണ്ണാമലൈയെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ വീട്ടിലുണ്ടായിരുന്ന നാടൻ തോക്ക് കസ്റ്റഡിയിലെടുക്കുകയൂം ചെയ്തു. അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.