ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ഇനി വിളിക്കരുത്.. കാരണം വ്യക്തമാക്കി നയൻതാര…
ഇനിമുതല്‍ തന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുതെന്ന് അഭ്യർത്ഥിച്ച് സിനിമാ താരം നയന്‍താര. ഇനി തന്നെ പേര് വിളിച്ചാല്‍ മാത്രം മതി. സ്ഥാനങ്ങളും അംഗീകാരങ്ങളും വിലമതിക്കാനാവാത്തതാണ്. എങ്കിലും അവ ചിലപ്പോള്‍ ജോലിയില്‍ നിന്നും പ്രേക്ഷകരുമായുള്ള നിരുപാധിക ബന്ധത്തില്‍ നിന്നും അകറ്റി നിര്‍ത്തി പ്രത്യേക ഇമേജ് സൃഷ്ടിക്കാന്‍ ഇടയാക്കിയേക്കുമെന്ന് ആശങ്കപ്പെടുന്നതായും നയന്‍താര എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
“നിങ്ങളിൽ പലരും എന്നെ ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്, നിങ്ങളുടെ അപാരമായ വാത്സല്യത്തിൽ നിന്ന് ജനിച്ച ഒരു പദവിയാണ് അത്. ഇത്രയും വിലപ്പെട്ട ഒരു തലക്കെട്ട് എനിക്ക് കിരീടം പോലെ സമ്മാനിച്ചതില്‍ ഞാൻ നിങ്ങളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.
എങ്കിലും, എല്ലാവരോടും എന്നെ ‘നയൻതാര’ എന്ന് വിളിക്കാൻ ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. എന്‍റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നത് ആ പേരാണെന്ന് എനിക്ക് തോന്നുന്നു. ഒരു അഭിനേയത്രി എന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും ഞാൻ ആരാണെന്ന് അത് പ്രതിനിധീകരിക്കുന്നു.
ശീർഷകങ്ങളും അംഗീകാരങ്ങളും വിലമതിക്കാനാവാത്തതാണ്, പക്ഷേ അവയ്ക്ക് ചിലപ്പോൾ നമ്മുടെ ജോലിയിൽ നിന്നും ക്രാഫ്റ്റില്‍ നിന്നും പ്രേക്ഷകരുമായുള്ള ബന്ധത്തെ വേർതിരിക്കുന്ന അവസ്ഥ സൃഷ്ടിക്കാൻ കഴിയും” നയന്‍താര സോഷ്യല്‍ മീഡിയ കുറിപ്പില്‍ എഴുതി.