അരൂരിൽ ഗുണ്ടാ ആക്രമണം.. സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ കയറി അക്രമികൾ…

ആലപ്പുഴ അരൂരിൽ ഗുണ്ടാ ആക്രമണം.അരൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ രാത്രിയിൽ അതിക്രമിച്ചു കയറി വീടിൻ്റെ ജനലുകൾ തകർത്തു.
അഞ്ചാം വാർഡിൽ കുടുംബത്തറ പരേതനായ മുൻ മിലിട്ടറി ഓഫീസറായ മോഹനന്റെ ഭാര്യ നാൻസിയും മകളും  മാത്രം താമസിക്കുന്ന വീട്ടിലാണ് യുവാവ്  ഗേറ്റ് തകർത്തുകൊണ്ട്
അതിക്രമിച്ചു കയറി  ചെടിച്ചട്ടി ഉപയോഗിച്ച് വീടിൻറെ ജനലുകൾ തകർത്തു വീടിന് അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്.സ്ത്രീകൾക്കെതിരെ വധഭീഷണിയും മുഴക്കിയിട്ടുണ്ട്.
വീട്ടിൽ പ്ലംബിങ് ജോലി ചെയ്തിരുന്ന തൊഴിലാളികളെ ഇന്നലെ വൈകിട്ട് ഭീഷണിപ്പെടുത്തിയതായും വിവരം ലഭിച്ചു.

പലതവണ അക്രമസക്തനായ പ്രതിയെ സംബന്ധിച്ച് പോലീസിൽ പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണമെന്ന് അറിയുന്നു.
സഹകരണ ബാങ്കിൽ നിന്ന് വിരമിച്ച നാൻസിയുടെ അയൽവാസിയാണ് പ്രതി.
പ്രദേശവാസികളായ  വയോധികരായ മുൻ അധ്യാപകരുടെ വീട്ടിലും  ഭീഷണി മുഴക്കിയതായി പരാതിയുണ്ട്.പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പലതവണ അക്രമം  സംബന്ധിച്ച് പോലീസ് പിടികൂടിയിരുന്നെങ്കിലും ഇയാളെ വിട്ടയയ്ക്കുകയായിരുന്നു എന്നാണ് അറിയുന്നത്.ലഹരിക്കടിമയായ  യുവാവ് സ്വന്തം കുടുംബാംഗങ്ങളെയും ആക്രമിച്ച് പുറത്താക്കിയെന്ന വിവരവും ലഭിച്ചിട്ടുണ്ട്.പരിസരവാസികൾ കടുത്ത ഭീതിയിലാണ് കഴിയുന്നത്.

Related Articles

Back to top button