കോൽക്കളി നടത്തുന്നതിനിടെ കുഴഞ്ഞ് വീണു.. മുസ്ലിം ലീഗ് നേതാവിന് ദാരുണാന്ത്യം..
എറണാകുളത്ത് കല്ല്യാണത്തലേന്ന് കോൽക്കളി നടത്തുന്നതിനിടെ കോൽക്കളി സംഘാംഗം കുഴഞ്ഞ് വീണ് മരിച്ചു. ആലുവയിലെ മുസ്ലിം ലീഗ് നേതാവ് എം എം അലി ആണ് കുഴഞ്ഞ് വീണ് മരിച്ചത്. 57 വയസ്സായിരുന്നു. പാർട്ടിയുടെ എടയപ്പുറം വൈസ് പ്രസിഡന്‍റാണ് എം എം അലി
പരേതനായ മുഹമ്മദിൻ്റെയും മറ്റത്തിൽ ബീരാമ്മയുടെയും മകനാണ് എം എം അലി. തുരുത്തിൽ ഒരു കല്യാണ വീട്ടിൽ സനാന കോൽക്കളി സംഘം പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മുടിക്കൽ മൂക്കട മാജിതയാണ് ഭാര്യ. മക്കൾ: ആഷിർ, ഷെബിൻ, സന ഫാത്തിമ. ഖബറടക്കം ഞായർ എടയപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും.


