ജീവനെടുത്ത 1000 രൂപ.. യുവാവിന്റെ മരണം കൊലപാതകം.. കൊല്ലം സ്വദേശികൂടി പിടിയിൽ…

malappuram thanur murder case kollam native arrested

യുവാവിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലം സ്വദേശി രാജുവിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്. ഇതോടെ കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. പ്രധാന പ്രതി അഞ്ചുടി സ്വദേശി ഹുസൈനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മലപ്പുറം താനൂരിൽ നടുവിലങ്ങാടി സ്വദേശി അബ്ദുല്‍ കരീമിനെ വാടക ക്വാർട്ടേഴ്സിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അബ്ദുൽ കരീമിന്റെ കൂടെ മുറിയിൽ വന്നിരുന്നവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. ആയിരം രൂപയുടെ പേരിലുണ്ടായ തർക്കത്തിലാണ് പ്രതികൾ അബ്ദുൾ കരീമിനെ മർദ്ദിച്ചും കഴുത്ത് ഞെരിച്ചും കൊന്നതെന്ന് പൊലീസ് പറയുന്നു.

Related Articles

Back to top button