13കാരന്റെ കൊലപാതകം: കേസിൽ നിർണായക വഴിത്തിരിവ്..ബന്ധുവായ 17കാരിയും രണ്ട് യുവാക്കളും അറസ്റ്റിൽ…

തമിഴ്നാട് കൃഷ്ണഗിരിയിൽ 13കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ നിർണായക കണ്ടെത്തൽ. ബന്ധുവായ 17കാരിയും രണ്ട് യുവാക്കളും അറസ്റ്റിലായി. പെൺകുട്ടിയും പ്രതികളിൽ ഒരാളും തമ്മിൽ പ്രണയത്തിലായിരുന്നു. കൊല്ലപ്പെട്ട രോഹിത് ഇരുവരെയും ഒന്നിച്ചു ക്ഷേത്രത്തിന് സമീപം കണ്ടിരുന്നു. ഇക്കാര്യം രോഹിത് പുറത്തുപറയുമെന്ന് ഭയന്നാണ് കോലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. രോഹിത്തിനെ ബുധനാഴ്ച തട്ടിക്കൊണ്ടുപോയതിനു ശേഷം മൃതദേഹം തൊട്ടടുത്ത ദിവസം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.

Related Articles

Back to top button