ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ അമ്മയും മരിച്ചു.. മൃതദേഹം കണ്ടത് കട്ടിലിൽ…

Mass suicide in Kakkanad Customs Quarters

കാക്കനാട് ഈച്ചമുക്കിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ അമ്മയും മരിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നേരത്തേ കസ്റ്റംസ് ഉദ്യോഗസ്ഥനേയും സഹോദരിയേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയ് ആണ് മരിച്ചത്.ഇന്ന് വൈകിട്ട് ആറ് മണിയോടെ സഹപ്രവര്‍ത്തകര്‍ എത്തി പരിശോധിച്ചപ്പോഴാണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ മനീഷ് വിജയിയേയും സഹോദരി ശാലിനിയേയും കണ്ടെത്തിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles

Back to top button