ഒബ്സര്‍വേഷന്‍ ഹോമില്‍ 17കാരന്‍ മരിച്ച നിലയില്‍… മരിച്ചത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലുള്ള….

ഒബ്സര്‍വേഷന്‍ ഹോമി‍ല്‍ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലായിരുന്ന കണ്ണൂര്‍ സ്വദേശിയായ കുട്ടിയെയാണ് കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമി‍ല്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി തനിച്ചാണ് മുറിയില്‍ താമസിച്ചിരുന്നത്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.

Related Articles

Back to top button