ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ…ഒപ്പമുണ്ടായിരുന്നയാളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു…

കണ്ണൂർ ചിറക്കലിൽ ഇതരസംസ്ഥാന തൊഴിലാളിയെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി റാം ആണ് മരിച്ചത്. കീരിയാട്ടെ മൂന്നു നില കെട്ടിടത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഒപ്പമുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. റാമിന്‍റെ പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയായി. മരണത്തിൽ ദുരൂഹതയുണ്ടോ എന്നറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം എന്ന് പൊലീസ് പറഞ്ഞു. ഉയരത്തിൽ നിന്ന് വീണ ആഘാതത്തിൽ മരിച്ചതായാണ് പ്രാഥമിക നിഗമനം

Related Articles

Back to top button