ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാറ് ഓടിച്ച് നാട്ടിലെത്തി…മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ…

വണ്ടാഴിയിൽ മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി . വണ്ടാഴി ഏറാട്ടുകുളമ്പ് സുന്ദരൻ മകൻ കൃഷ്ണ കുമാർ (50) ആണ് വെടിയേറ്റ് മരിച്ചത്. വീടിന്റെ മുൻവശത്തെ മുറ്റത്താണ് കൃഷ്ണകുമാറിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. എയർഗണിൽ നിന്ന് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമ നം. ഇയാൾ കോയമ്പത്തൂരിലുള്ള ഭാര്യ സംഗീതയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് വീട്ടിലെത്തിയതെന്നാണ്  വിവരം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാറ് ഓടിച്ച് നാട്ടിലെ ത്തിയാണ് കൃഷ്ണകുമാർ ജീവനൊടുക്കിയത്. ഇവർക്ക്     കു ടുംബ  പ്ര ശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഭാര്യക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന്  സംശയിച്ചാണ് കൊലപാതകമെന്നാണ് സൂചന.  

Related Articles

Back to top button