ചക്കയിടാൻ കയറിയ മധ്യവയസ്കൻ പ്ലാവിൽ നിന്ന് വീണ് മരിച്ചു…
Middle-aged man falls from tree and dies
ചക്കയിടാൻ കയറിയ ആൾ പ്ലാവിൽ നിന്ന് വീണ് മരിച്ചു. ചോലത്തടം സ്വദേശി സജി പാലവിള (53) ആണ് മരിച്ചത്. കോട്ടയം പാലായിലെ പൂവത്തോട് ഇന്ന് വൈകിട്ടാണ് സംഭവം. പ്ലാവിൽ നിന്ന് കാല് തെന്നി വീഴുകയായിരുന്നു. ഭരണങ്ങാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.