ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്, ഇറാന്‍ കടുപ്പിക്കുന്നു

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോറുമായി ബന്ധമുള്ള രണ്ട് ഗണ്‍ബോട്ടുകള്‍ ഒരു ടാങ്കറിന് നേരെ വെടിയുതിര്‍ത്തതായി യുകെ മാരിടൈം ഏജന്‍സി അറിയിച്ചു. ഒമാനില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്കാണ് സംഭവം.

മുന്നറിയിപ്പുകളൊന്നും നല്‍കാതെയാണ് വെടിവെയ്പ്പെന്ന് ക്യാപ്റ്റന്‍ അറിയിച്ചതായി യുകെ മാരിടൈം ഏജന്‍സി പറഞ്ഞു. കപ്പലും കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. ലബനനിലെ വെടിനിര്‍ത്തലിന് പിന്നാലെ തുറന്ന ഹോര്‍മൂസ് യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും അടച്ചതായി ഇറാന്‍ അറിയിച്ചിരുന്നു. യുഎസ് ഉപരോധം അവസാനിപ്പിക്കും വരെ കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. മേഖല ഐര്‍ജിസിയുടെ കര്‍ശന നിരീക്ഷണത്തിലാണെന്നും ഇറാന്‍ അറിയിച്ചു.

Check Also
Close
Back to top button