മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ജയിൽ കോമ്പൗണ്ടിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു.. രണ്ട് ജയിൽ ഉദ്യോ​ഗസ്ഥർ അറസ്റ്റിൽ…

മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്കു നേരെ ക്രൂര പീഡനം. സംഭവത്തിൽ 2 ജയിൽ ഉദ്യോഗസ്ഥർ പിടിയിൽ. അസമിലെ ശ്രീഭൂമി ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. യുവതിയെ ജയിൽ കോമ്പൗണ്ടിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയ ഉദ്യോ​ഗസ്ഥർ ഇവരെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പട്രോളിങ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഹരേശ്വർ കലിത, ഗജേന്ദ്ര കലിത എന്നീ ജയിൽ ഗാർഡുമാരാണ് പ്രതികൾ. ഇരുവരും ഗുവാഹത്തി സ്വദേശികളാണ്. പീഡനത്തിനിരയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അസം പൊലീസ് അറിയിച്ചു.

Related Articles

Back to top button