കോന്നിയിലെ ബൈക്ക് അപകടം..മെഡിക്കൽ സ്റ്റോർ ഉടമയുടെ മൃതദേഹം കിട്ടിയത്..

പത്തനംതിട്ടയിൽ ബൈക്ക് തോട്ടിലേക്ക് വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി അതിരുങ്കൽ സ്വദേശി പ്രവീൺ (49) ആണ് മരിച്ചത്. ചൈനാമുക്ക് പരമേശ്വര മെഡിക്കൽസ് ഉടമയാണ് പ്രവീൺ. എള്ളംകാവ് ക്ഷേത്രത്തിനു സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

വെള്ളിയാഴ്ച രാത്രി കോന്നി മ്ലാന്തടത്ത് ആയിരുന്നു അപകടം. രാത്രി വീട്ടിലേക്ക് പോകവെ നിയന്ത്രണം വിട്ട് വാഹനം തോട്ടിൽ മറിയുകയായിരുന്നു. ഇന്നലെ പകൽ മുഴവൻ പ്രദേശത്ത് പൊലീസും ഫയർഫോഴും നാട്ടുകാരം ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. രാവിലെ തോടിന് സമീപത്ത് ബൈക്ക് കണ്ട് പ്രദേശവാസികൾ പരിശോധിച്ചപ്പോഴാണ് അപകട വിവരം പുറത്തറിയുന്നത്.

തുടർന്ന് പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുന്നത് കണ്ടെത്തിയത്. പ്രവീൺ എണീറ്റ് വന്ന് ബൈക്ക് ഉയർത്താൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ ഇയാൾ വീണ്ടും തോട്ടിലേക്ക് തന്നെ മറിഞ്ഞ് വീഴുകയായിരുന്നു. ഇന്നലെ രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് സ്കൂബ സംഘത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ അപകടം നടന്ന സ്ഥലത്ത് നിന്നും 6 കിലോമീറ്റർ ദൂരെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button