‘ബുദ്ധിമുട്ടിലുള്ള കുടുംബത്തിന് രണ്ട് ലക്ഷം ആശ്വാസമേയല്ല’… സർക്കാർ ധനസഹായത്തിൽ പ്രതികരിച്ച് കൈമുറിച്ചുമാറ്റിയ കുട്ടിയുടെ അമ്മ

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കൈമുറിച്ചു മാറ്റിയ കുട്ടിക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കുട്ടിയുടെ അമ്മ. രണ്ട് ലക്ഷം രൂപ ധനസഹായം ആശ്വാസമേയല്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്നുപോകുന്നത്. തുടർ ചികിത്സയ്ക്ക് വലിയ തുക കുടുംബത്തിന് ആവശ്യമുണ്ട്. കുടുംബത്തെ സർക്കാർ കൈവിടരുത്. സൗജന്യ ചികിത്സ മാത്രം ലഭ്യമാക്കിയത് കൊണ്ട് കാര്യമില്ല. കടം വാങ്ങിയും മറ്റുമാണ് മുന്നോട്ട് പോകുന്നത്. ഒന്നരമാസത്തോളമായി മെഡിക്കൽ കോളേജിൽ തുടരുകയാണ്. ഡോക്ടർമാരുടെ ഭാഗത്തുനിന്നും വീഴ്ചയ്ക്ക് ഞങ്ങൾ ഉത്തരവാദികളല്ല, സസ്പെൻഷൻ അല്ല ഡോക്ടർമാരെ പുറത്താക്കുകയാണ് വേണ്ടത് എന്നും അമ്മ പറഞ്ഞു

Related Articles

Back to top button