എം.സി.എ പ്രവേശനം….സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു…അവസാന തീയതി…
കേരളത്തിലെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ)2025 -26 പ്രോഗ്രാമിന്റെ പ്രവേശനത്തിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനം നടത്തുന്നത് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ്. എൽ.ബി.എസ് സെന്ററാണ് അപേക്ഷകൾ സ്വീകരിച്ചതിന് ശേഷം പ്രവേശനപ്പരീക്ഷ നടത്തി സർക്കാർ സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടത്തുന്നത്.
സർക്കാർ, എയ്ഡഡ്, ഗവണ്മെന്റ് കോസ്റ്റ് ഷെയറിങ്, സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. ഇതിൽ 3 സർക്കാർ, 2 എയ്ഡഡ്, 5 കോസ്റ്റ് ഷെയറിങ്, 45 സ്വകാര്യ സ്വാശ്രയ കോളേജുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പട്ടിക എൽ.ബി.എസിന്റെ www.lbscentre.in എന്ന വെബ്‌സൈറ്റിൽ എം.സി.എ പ്രവേശന വിജ്ഞാപന ലിങ്കിലുള്ള പ്രോസ്പക്ടസിൽ ലഭിക്കുന്നതാണ്. പരീക്ഷയുടെ അടിസ്ഥാനത്തിൽ എൽ.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി തയ്യാറാക്കുന്ന റാങ്ക് പട്ടിക പരിഗണിച്ചാണ് സർക്കാർ സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടത്തുന്നത്.