അടുക്കളയിലെത്തി ഭക്ഷണമെടുക്കാൻ ശ്രമിച്ചു, ശബ്ദം കേട്ട് പെൺകുട്ടികൾ എഴുന്നേറ്റു, പിന്നാലെ…..

വർക്കലയിലും പരിസരങ്ങളിലും മോഷണം. ഒരേ രാത്രിയിൽ പല വീടുകളും കുത്തിത്തുറന്ന് മോഷണശ്രമമുണ്ടായി. പുന്നമൂട് സ്വദേശി ബാബുവിൻറെ വീട്ടിലാണ് മോഷണം നടന്നത്. പത്ത് പവൻ സ്വർണമാണ് മോഷ്ടാവ് അപഹരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. ബാബുവിൻറെ രണ്ട് പെൺമക്കൾ മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. കമ്പിപ്പാര ഉപയോഗിച്ച് അടുക്കളയുടെ വാതിൽ കുത്തിത്തുറന്ന് വീട്ടിനുള്ളിൽ കടന്ന മോഷ്ടാവ് മുറിയിൽ കയറി പത്ത് പവനോളം വരുന്ന വിവിധ സ്വർണാഭരണങ്ങൾ പരാതി. മോഷണത്തിന് ശേഷം അടുക്കളയിലെത്തിയ കള്ളൻ അവിടെയുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ എടുക്കുന്നതിനിടയിൽ ശബ്ദം കേട്ടാണ് പെൺകുട്ടികൾ ഉണർന്നത്. മോഷ്ടാവിനെ കണ്ട ഇവർ ഉടനെ ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.



