ഭാര്യയുമായി വഴക്ക്; വീടുവിട്ടിറങ്ങിയ യുവാവ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു…
ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്നു വീടുവിട്ടിറങ്ങിയ യുവാവ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശിയായ 36 വയസ്സുകാരനാണ് മൂന്നുമക്കളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയത്. തെലങ്കാനയിലെ നാഗർകുർനൂൽ ജില്ലയിലെ വിവിധ ഇടങ്ങളിൽനിന്നാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
യുവാവിന്റെ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വിവിധ ഇടങ്ങളിൽ നിന്നായി എട്ടും ആറും വയസ്സുള്ള പെൺമക്കളുടെയും നാലുവയസ്സുള്ള മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. മക്കളെ പെട്രോളൊഴിച്ച് കത്തിച്ചതിന് പിന്നാലെ യുവാവ് വിഷം കഴിച്ച് മരിക്കുകയായിരുന്നു.