തിരുവനന്തപുരത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ…

തിരുവനന്തപുരത്ത് റോഡരികിൽ കിടന്ന ഓട്ടോയിൽ മൃതദേഹം കണ്ടെത്തി. അരുവിക്കര സ്വദേശി നസീറിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അതേസമയം എറണാകുളം വൈപ്പിനിലെ മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിൽ മുനമ്പം സ്വദേശി സനീഷിനെ അറസ്റ്റ് ചെയ്തു. മരിച്ച സ്മിനോയും സനീഷും സുഹൃത്തുക്കളാണ്. സ്മിനോയെ സനീഷ് മഴു ഉപയോഗിച്ചു തലയിൽ വെട്ടിയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയത് കവർച്ചയ്ക്ക് വേണ്ടിയാണെന്നാണ് പൊലീസിൻ്റെ നി​ഗമനം.

Related Articles

Back to top button