ഫോണിൽ വിളിച്ചിട്ട് മറുപടിയില്ല.. യുവാവിനെ അന്വേഷിച്ചെത്തിയപ്പോൾ കണ്ടത്.. വാടക മുറിയിൽ….

കഴക്കൂട്ടത്ത് വാടക മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെമ്പായം കൊപ്പം കാര്‍ത്തികയില്‍ ബിപിന്‍ ചന്ദ് (44) നെയാണ് മേനംകുളം ജങ്‌ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.മനോരമ ചന്തവിള യൂണിറ്റിലെ ജീവനക്കാരനായ ബിപിന്‍ ചന്ദ് കുറച്ച് നാളായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചെങ്കിലും ബെൽ അടിക്കുന്നതല്ലാതെ ആരും എടുത്തില്ല. തുടര്‍ന്ന്‌ ഇവർ താമസ സ്ഥലത്ത് എത്തിയപ്പോൾ വാതില്‍ അടച്ച നിലയിലായിരുന്നു. പിന്നാലെ സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസെത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ബിപിനെ മരിച്ച നിലയില്‍ കാണുകയായിരുന്നു.

Related Articles

Back to top button