വാഹനാപകടം.. താമരശ്ശേരി സ്വദേശിക്ക്…

താമരശ്ശേരി കൈതപ്പൊയിലില്‍ വാഹനാപകടത്തില്‍ താമരശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്. ഇന്ന് രാവിലെ കൈതപ്പൊയില്‍ ദിവ്യ സ്റ്റേഡിയത്തിന് മുന്‍വശത്തായിരുന്നു അപകടം. നിര്‍മ്മാണ തൊഴിലാളിയായ കൃഷ്ണന്‍കുട്ടി സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴായിരുന്നു സംഭവം.

കൃഷ്ണന്‍കുട്ടി സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ വന്ന കാക്കൂര്‍ സ്വദേശി സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ സമീപത്തെ കൊക്കയിലേക്ക് വീണു. കൃഷ്ണന്‍കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Related Articles

Back to top button