സൗദിയില്‍ ഇരുന്ന് ഭാര്യയുമായി വാക്കുതര്‍ക്കം.. വീഡിയോ കോളിനിടെ യുവാവ് ജീവനൊടുക്കി…

ഭാര്യയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ഉണ്ടായ വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസി ജീവനൊടുക്കി.ആറുമാസം മുമ്പായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്.മുസാഫര്‍നഗര്‍ സ്വദേശി അന്‍സാരി(24)യാണ് സൗദിയില്‍ തന്റെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. രണ്ടര മാസം മുൻപാണ് തൊഴില്‍ സംബന്ധിച്ച് അന്‍സാരി സൗദിയില്‍ എത്തിയത്.
അന്‍സാരിയും സാനിയയും വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സംസാരത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സംസാരം വഷളായതോടെ വീഡിയോ കോളിനിടെ തന്നെ അന്‍സാരി ഫാനില്‍ കെട്ടി ആത്മഹത്യ ചെയ്തു. സംഭവം ഫോണിലൂടെ കണ്ട് നടുങ്ങിയ സാനിയ സൗദിയിലുള്ള ബന്ധുക്കളെ ഉടന്‍ വിവരം അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല.നാട്ടിലേക്ക് അന്‍സാരിയുടെ മൃതദേഹം എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധുവായ അംജദ് അലി പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ നിയമപരമായ തടസ്സങ്ങള്‍ ഒഴിവാക്കാൻ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ടെന്നും കുടുംബം അറിയിച്ചു.



