കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം…
wild bee attack man died in kannur
കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. കണ്ണൂര്‍ കോളയാട് ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ വെച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്.വീടിനടുത്തുള്ള പച്ചക്കറി തോട്ടത്തില്‍ വെച്ചായിരുന്നു സംഭവം. തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.