മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ട് രണ്ട് ദിവസം…പ്രവാസി മലയാളിയുടെ മുറിയിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്….

മലയാളിയെ ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് ദേവ വിലാസത്തിൽ ജയദേവനാണ് (60) മരിച്ചത്. 25 വർഷത്തിലധികമായി ബുറൈദയിൽ എ.സി, റഫ്രിജറേറ്റർ മെക്കാനിക്കായി ജോലിചെയ്തുവരികയായിരുന്നു.ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന മുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പൊലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തി മൃതദേഹം ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ടുവർഷം മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് മടങ്ങിയത്. രത്നമ്മയാണ് മാതാവ്. ഭാര്യ: ബിന്ദു. മക്കൾ: അഭി, വന്ദന. മരുമകൻ: നവീൻ രാജ്. നടപടികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി കനിവ് ജീവകാരുണ്യ കൂട്ടായ്മയുടെ ഭാരവാഹി സലാം പറാട്ടി രംഗത്തുണ്ട്.

Related Articles

Back to top button