മൈസൂരുവിൽ വാഹനാപകടം.. മലയാളി ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം…
മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാങ്ക് മാനേജർ മരിച്ചു. നേമം ജെ പി ലെയിൻ മഠത്തിൽകുളം ബണ്ട് റോഡിൽ പരേതനായ സത്യരൂപന്റെയും സിന്ധുവിന്റെയും മകൻ ആകാശ് സത്യരൂപനാ(33)ണ് മരിച്ചത്.യൂണിയൻ ബാങ്ക് മൈസൂരു ശാഖ മാനജറായിരുന്നു ആകാശ്.
ഇയാൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവനന്തപുരം ബ്രാഞ്ചിലായിരുന്ന ആകാശ്. ഒരുവർഷം മുമ്പാണ് മൈസൂരുവിലേക്ക് മാറിയത്. ഭാര്യ-വീണ (പത്തനംതിട്ട എസ്ബിഐ ഉദ്യോഗസ്ഥ). രണ്ട് വയസുള്ള കുട്ടിയുണ്ട്.