കളനാശിനി കഴിച്ച് ​ഗുരുതരാവസ്ഥയിലായതോടെ ശ്വാസകോശം മാറ്റിവെച്ചു.. സ്വദേശിനിയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു

ശ്വാസകോശം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പാറപ്പള്ളിയിലെ ദിലീപ്–ഇന്ദു ദമ്പതികളുടെ മകൾ ദിവ്യമോൾ (27) ആണ് അന്തരിച്ചത്. കളനാശിനി കഴിച്ച് ​ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കഴിഞ്ഞ മാസം 22നാണ് യുവതിയുടെ ശ്വാസകോശം മാറ്റിവെച്ചത്.

കഴിഞ്ഞ മാസം 22നാണ് കോട്ടയം മെഡിക്കൽ കോളജിൽ ദിവ്യമോൾക്ക് ശ്വാസകോശം മാറ്റിവെക്കുന്നത്. കളനാശിനി കഴിച്ചതിനെ തുടർന്ന് രണ്ട് മാസം മുമ്പ് പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവ്യയുടെ നില വഷളായതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി ചികിത്സ പുരോഗമിച്ചിരുന്നത്.

മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച പൂജപ്പുര സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.ആർ. അനീഷിന്റെ ശ്വാസകോശം ദിവ്യയ്ക്കായി തുന്നിച്ചേർത്തിരുന്നു. എന്നാൽ നില മെച്ചപ്പെടാതെ ഇന്നലെ രാവിലെ ദിവ്യമോൾ മരിച്ചു. മാതാവ്: ഇന്ദു. സഹോദരൻ: ദിലു. ഭർത്താവ്: അശോകൻ. സംസ്കാരം നടത്തി.

Related Articles

Back to top button