ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം.. യുവാവിന് ദാരുണാന്ത്യം.. ഒപ്പമുണ്ടായിരുന്ന പെൺകുട്ടി….
ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.കോട്ടയം പാലാ മുത്തോലിയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.അയ്യപ്പൻകോവിൽ സ്വദേശി ജിബിൻ ബിജുവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഉപ്പുതറ പള്ളിക്കൽ സോന (22 )യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സോനയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.കോട്ടയം ഭാഗത്തുനിന്ന് എത്തിയ ബൈക്ക് പാലായിൽനിന്ന് കോട്ടയം ഭാഗത്തേക്ക് പോയ ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.


