യുവാവ് പുഴയിലേക്ക് ചാടുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി….കരയ്ക്കെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
പുഴയില്‍ ചാടിയ സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചേനോളി പരപ്പില്‍ ഷൈജല്‍(38) ആണ് മരിച്ചത്. കുറ്റ്യാടി പുഴയുടെ ഭാഗമായ ചാനിയംകടവിലെ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. ഒരാള്‍ പുഴയില്‍ ചാടുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ നാട്ടുകാരും പ്രദേശത്തുണ്ടായിരുന്ന മേപ്പയൂര്‍ പൊലീസും ചേര്‍ന്ന് ഷൈജലിനെ വെള്ളത്തില്‍ നിന്ന് കരയ്ക്കെത്തിക്കുകയായിരുന്നു.
ഷൈജലിനെ തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എറണാകുളത്തെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഷൈജല്‍. മുന്‍പ് പേരാമ്പ്രയില്‍ ആംബുലന്‍സ് ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്.
