വീണ്ടും സൂര്യാതപം; ബൈക്ക് യാത്രികന് കൈക്കും കാലിനും പൊള്ളലേറ്റു

ജോലിക്കിടെ യുവാവിന് പൊള്ളലേറ്റതിന് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി സൂര്യാതപമേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപ്പറമ്പിലാണ് അത്യാഹിതമുണ്ടായത്. ആര്യംപറമ്പത്ത് അബ്ദുല്‍ ജലീലിനാണ് അപകടം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു.

ഉച്ചയ്ക്ക് 12.30ഓടെ വീട്ടില്‍ നിന്നും ചെറുവാടി ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ ചെറുവാടി വയലിന് സമീപത്ത് വെച്ചാണ് കനത്ത ചൂടിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് കൈകാലുകളില്‍ പൊള്ളിയതിന് സമാനമായി കുമിള രൂപപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ചെറുവാടി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.

Related Articles

Back to top button