ലൈഫ് ഗാര്‍ഡുകൾക്ക് അവസരം.. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച്…

ആലപ്പുഴ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. ഈ വര്‍ഷത്തെ ട്രോളിങ് നിരോധന കാലയളവിലേക്ക് ആണിത്. 20നും 45നുമിടയില്‍ പ്രായവും നീന്തല്‍ പ്രാവീണ്യവുമുള്ള രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം.

ഇവര്‍ ഗോവയിലെ എന്‍ ഐ ഡബ്ല്യൂ എസില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്സ്) നിന്നുമുള്ള കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവർ ആയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 16. കൂടുതല്‍ വിവരങ്ങള്‍ക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍: 0477 2297707, 9447967155.

Related Articles

Back to top button