വളര്‍ത്തുനായയെ കാണാനില്ല.. സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ടത്.. ഞെട്ടി വീട്ടുകാർ…
വീട്ടുമുറ്റത്ത് കിടന്ന വളർത്തു നായയെ കാണാതായി.തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ടത് നായയെ വീട്ടുമുറ്റത്തെത്തിയ പുലി കൊണ്ടുപോകുന്നത്. മൂന്നാർ ദേവികുളം സെൻട്രൽ ഡിവിഷനിൽ ആണ് സംഭവം. ദേവികുളം മിഡിൽ ഡിവിഷൻ സ്വദേശി രവിയുടെ വളർത്തു നായയെയാണ് പുലി പിടിച്ചത്.
വളർത്തു നായയെ രാവിലെ മുതൽ കാണാതായിരുന്നു. വൈകുന്നേരമായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യങ്ങൾ കിട്ടിയത്.പുലർച്ചെ മൂന്നേമുക്കാലോടെ പുലി വളർത്തുനായ കടിച്ച് എടുത്തോണ്ട് പോകുന്ന ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നായയെ പുലി പിടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായതോടെ പ്രദേശവാസികളാകെ ആശങ്കയിലാണ്.