പ്രചാരണത്തിനിറങ്ങുന്നതിനിടെ വീട്ടുമുറ്റത്ത് കാൽവഴുതി വീണു.. എൽ.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക്…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീട്ടിൽനിന്നിറങ്ങുമ്പോൾ സ്റ്റെപ്പിൽനിന്ന് കാൽവഴുതി വീണ് സ്ഥാനാർത്ഥിയ്ക്ക് പരിക്ക്. ആലുവ നിയോജക മണ്ഡലം ചെങ്ങമനാട് പഞ്ചായത്തിലെ 18-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി. ശാന്തമണിക്കാണ് പരിക്കേറ്റത്. വലതു തോളെല്ലിന് പൊട്ടലും, നെറ്റിയിൽ സാരമായ മുറിവുമുണ്ട്. സ്റ്റെപ്പിറങ്ങുന്നതിനിടെ കാൽ വഴുതി മുറ്റത്ത് പാകിയ കരിങ്കൽ ടൈലിൽ തെറിച്ച് വീഴുകയായിരുന്നു. വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചു.

Related Articles

Back to top button