ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി…..ഹോട്ടലിനുനേരേ വെടി…..ലേഡി ഡോൺ…
ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവതി അറസ്റ്റിൽ. ഗുണ്ടാ തലവൻ കൗശൽ ചൗധരിയുടെ ഭാര്യ മനീഷ (35) യാണ് അറസ്റ്റിലായത്. കൗശൽ ചൗധരി മറ്റൊരു കേസിൽ ജയിലിൽ കഴിയവെയാണ് കൗശൽ ചൗധരി-അമിത ദാഗർ സംഘത്തിലെ ’ലേഡി ഡോൺ’ ആയ മനീഷ ഹോട്ടൽ ഉടമയിൽ നിന്നും പണം തട്ടിയെടുക്കാനിറങ്ങിയത്.
തങ്ങൾ ആവശ്യപ്പെടുന്ന തുക നൽകണമെന്നും അല്ലെങ്കിൽ ഹോട്ടലിനുനേരേ വെടിയുതിർക്കുമെന്നും ഹോട്ടൽ ഉടമയെ വധിക്കുമെന്നും ഇവർ ഫോണിലൂടെ ഭീഷണി മുഴക്കിയിരുന്നു. അറസ്റ്റിലായ മനീഷയുടെ പക്കൽനിന്നു രണ്ട് മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു.