‘കുടുംബശ്രീ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കുട്ടിയാണ്, നിങ്ങളെല്ലാം ഇടതുപക്ഷമാണ്’; യു. പ്രതിഭ എംഎൽഎ

ആലപ്പുഴ: കുടുംബശ്രീ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കുട്ടിയാണെന്ന് യു. പ്രതിഭ എംഎൽഎ. കായംകുളം മണ്ഡലം എൽഡിഎഫ് വികസന ജാഥയ്ക്ക് നൂറാട്ട് ജങ്ഷനിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്ററായ യു. പ്രതിഭ.

യു. പ്രതിഭയുടെ വാക്കുകൾ:
”കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കുട്ടിയാണ് കുടുംബശ്രീ. ഇടതുപക്ഷം കൊണ്ടുവന്നതാണ് കുടുംബശ്രീ. ആലപ്പുഴയിലാണ് അതിന്റെ ജനനം. നിങ്ങളെല്ലാം ഇടതുപക്ഷമാണ്. ഇടതുപക്ഷമെന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിയല്ല പറയുന്നത്, ശരിയുടെ പക്ഷമാണ്. അടുക്കളയിൽ മൂന്നുനേരം ഭക്ഷണം പാചകംചെയ്തുകൊണ്ട്, ബാക്കി വരുന്നത് മാത്രം കഴിച്ച്, അടുപ്പ് ഊതി കഴിഞ്ഞിരുന്ന കേരളത്തിലെ ശരാശരി ഒരുസ്ത്രീയുണ്ട്. ആ സ്ത്രീയെ ഇന്ന് നവകേരളത്തിലെ സ്ത്രീയാക്കി മാറ്റിയതിൽ കുടുംബശ്രീക്ക് ചെറിയ പങ്കൊന്നുമല്ല ഉള്ളത്”.

Related Articles

Back to top button