റോഡിൽ ഗതാഗത കുരുക്കുണ്ടായതിനെ തുടർന്ന്…സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി….

കൊച്ചി കടവന്ത്രയിൽ സ്കൂട്ടറിന് പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം. അരൂകുറ്റി സ്വദേശി സീനത്ത് (40) ആണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെ ഒമ്പതോടെയാണ് കടവന്ത്രയിൽ മെട്രോ പില്ലര്‍  790ന് മുന്നിൽ വെച്ചാണ് ദാരുണാപകടം ഉണ്ടായത്. റോഡിൽ ഗതാഗത കുരുക്കുണ്ടായതിനെ തുടര്‍ന്ന് മുന്നിലെ വാഹനങ്ങള്‍ വേഗത കുറച്ച് നിര്‍ത്തിയതോടെ സ്കൂട്ടര്‍ ഓടിച്ചിരുന്നയാളും വേഗത കുറച്ച് നിര്‍ത്താൻ ശ്രമിക്കുന്നതിനിടയിൽ പിന്നിൽ നിന്നും കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.

Related Articles

Back to top button