93 യൂണിറ്റുകളും പ്രവർത്തന ലാഭത്തിൽ; റെക്കോർഡ് നേട്ടവുമായി കെഎസ്ആർടിസി

വരുമാനത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി കെഎസ്ആർടിസി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കളക്ഷൻ ആണ് ജനുവരിയിൽ കെഎസ്ആർടിസി സ്വന്തമാക്കിയത്. 13.02 കോടിയാണ് പ്രതിദിന വരുമാനമായി ലഭിച്ചത്, അതിൽ 12.18 കോടി ടിക്കറ്റ് വരുമാനമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്തെ 93 യൂണിറ്റുകളും പ്രവർത്തന ലാഭത്തിലേക്ക് എത്തി. കാര്യക്ഷമമായ ഭരണത്തിന്റെയും മികച്ച സർവീസിന്റെയും തെളിവാണ് ഈ മുന്നേറ്റം. 538 പുതിയ ബസുകൾ കൂടി നിരത്തിലിറക്കി സേവന ശൃംഖല ശക്തിപ്പെടുത്തി. കെഎസ്ആർടിസി ടൂറിസം പദ്ധതിയികളുടെ പ്രതിമാസ വരുമാനം 3.23 കോടിയായി ഉയർത്തി.

ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ ഡെക്കർ ഇലക്ട്രിക് ബസ് സർവീസ് എന്ന നേട്ടവും കെഎസ്ആർടിസിക്ക് സ്വന്തമാണ്. മൂന്നാറിലെ ‘റോയൽ വ്യൂ’ ഡബിൾ ഡെക്കർ സർവീസ് കേരളത്തെ വിസ്മയിപ്പിച്ച യാത്രാനുഭവമായിമാറി. പൊതുഗതാഗതത്തിന് പുത്തൻ ആത്മവിശ്വാസവും ദിശാബോധവും നൽകുന്നതാണ് കെഎസ്ആർടിസിയുടെ കണക്കുകൾ എന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button