ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം; ചരക്കുലോറിയിടിച്ച് പതിനേഴുകാരി..

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ നെടിയിരുപ്പിന് സമീപം ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് കാരന്തൂർ കല്ലറ നഗറിൽ പരേതനായ ഗോപിനാഥന്റെ മകൾ ഗീതികയാണ് (17) മരിച്ചത്. ആർ.ഇ.സി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വി ദ്യാർത്ഥിനിയാണ്. കഴിഞ്ഞ ദിവസം രാത്രി നെടിയിരുപ്പ് മില്ലുംപടിയിലാണ് അപകടം. ഗീതികയും ബന്ധുവും സഞ്ചരിച്ച ബൈക്കും എതിരെ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്ക് യാത്രികരെ നാട്ടുകാർ ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഗീതികയെ രക്ഷിക്കാനായില്ല.

പുൽപറ്റ പൂക്കളത്തൂരിലെ അമ്മയുടെ വീട്ടിൽ നിന്ന് ബന്ധു മിഥുന്റെ കൂടെ ബൈക്കിൽ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഗീതിക. പരിക്കേറ്റ മിഥുൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സ്മിതയാണ് മരിച്ച ഗീതികയുടെ അമ്മ. നിമിത, ഗോപിക എന്നിവർ സഹോദരങ്ങളാണ്.

Related Articles

Back to top button