നാട്ടാന പരിപാലനചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചസംഭവിച്ചു…അപകടത്തിൽ മരിച്ചവർക്ക് ക്ഷേത്രം നഷ്ടപരിഹാരം നൽകണം……

കുറുവങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ക്ഷേത്രം കൊടുക്കണമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. വളരെ ദാരുണവും നാടിനെ ഞെട്ടിച്ചതുമായ ദുരന്തമാണുണ്ടായത്. ബന്ധപ്പെട്ടവരുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. നാട്ടാന പരിപാലനചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചസംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വെടിക്കെട്ടുമായി ബന്ധപ്പെട്ട് വേണ്ടത്ര ശ്രദ്ധയുണ്ടായോ എന്ന സംശയം ജില്ലാ ഭരണകൂടവും പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നിയമപരമായ നടപടി സ്വീകരിക്കും. വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയും പ്രത്യേകം പരിശോധന നടത്തേണ്ടതുണ്ട്. കാരണം, അവരാണ് എഴുന്നള്ളിപ്പിനുള്ള അന്തിമമായ അധികാരം നല്‍കേണ്ടത്. നിലവില്‍ കോടതി നിര്‍ദേശവും നിയമവും പാലിച്ച് മുന്നോട്ടുപോവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button